കൊശമറ്റം ഫിനാന്‍സ് 300 കോടി സമാഹരിക്കുന്നു

Posted on: September 4, 2020

കോട്ടയം: ബാങ്ക് ഇതര ധനകാര്യസ്ഥാപനമായ കൊശമറ്റം ഫിനാന്‍സ്, ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങളിലൂടെ 300 കോടി രൂപ സമാഹരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം അധികവളര്‍ച്ച നേടി. പ്രവര്‍ത്തന ലാഭത്തില്‍ 31 ശതമാനം വര്‍ദ്ധനയും ഉണ്ടായി.

സ്വര്‍ണപ്പണയ വായ്പയില്‍ ശ്രദ്ധിച്ചിരുന്ന കൊശമറ്റം ഫിനാന്‍സിന്റെ കടപ്പത്ര സമാഹരണത്തിന് എപ്പോഴും മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍നിന്ന് ലഭിക്കാറുള്ളത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലയളവില്‍ നടന്ന കടപ്പത്ര സമാഹരണവും വിജയമായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണപ്പണയ ഇടപാടുകാരെ മുന്‍നിര്‍ത്തി ഓണ്‍ലൈന്‍ സ്വര്‍ണവായ്പയും, ഭവനങ്ങളില്‍ ചെന്നുള്ള ഡോര്‍സ്റ്റെപ്പ് ഗോള്‍ഡ് ലോണ്‍ പദ്ധതിയും ആരംഭിച്ചെന്നും കൊശമറ്റം ഫിനാന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മാത്യു കെ.ചെറിയാന്‍ അറിയിച്ചു.