കടപ്പത്രസമാഹരണത്തിന് കൊശമറ്റം ഫിനാന്‍സ്

Posted on: July 14, 2022

കൊച്ചി : 350 കോടിയുടെ കടപ്പത്ര സമാഹരണവുമായി കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ്, കൊശമറ്റം ഫിനാന്‍സിന്റെ 25-ാമതു കടപ്പത്ര സമാഹരണമാണിത്. വിവിധ കാലാവധികളിലായി ഉള്ള എട്ടുപദ്ധതികളില്‍നിന്നു തെരഞ്ഞെടുക്കാവുന്ന കടപത്രങ്ങള്‍ക്കു ആകര്‍ഷമായ പലിശ നിരക്കുമുണ്ടാകും.

ഈ കടപ്പത്രങ്ങള്‍ ബി.സ്.ഇ ഇല്‍ ലിസ്റ്റ് ചെയ്യും. കടപ്പത്ര സമാഹരണത്തില്‍ നിക്ഷേപിക്കാന്‍
ഡീമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാവും. നിക്ഷേപകരുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്സംവിധാനം ഉപയോജിച്ചു ഓണ്‍ലൈന്‍ ആയും നിക്ഷേപിക്കാന്‍ ഉള്ള അവസരമുണ്ട്. യു.പി.ഐ. ഐ.ഡി. മുഖേനയും നിക്ഷേപം നടത്താനാവും.

കഴിഞ്ഞ 24 കടപ്പത്ര സമാഹരണത്തിലൂടെ 6000 കോടിയിലധികം രൂപ ഇത്തരത്തില്‍ സമാഹരി
ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നും, കടപ്പത വിതരണത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാന
മായും കമ്പനിയുടെ വായ്പ പ്രവര്‍ത്തനങ്ങള്‍ക്കാവും വിനിയോഗിക്കുക എന്നും കൊശമറ്റം ഫിനാ
ന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ. ചെറിയാന്‍ അറിയിച്ചു.