കൊശമറ്റം ഫിനാന്‍സ് 350 കോടിയുടെ കടപ്പത്രങ്ങളുമായി വിപണിയില്‍

Posted on: April 6, 2021

കോട്ടയം : പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനമായ കൊശമറ്റം ഫിനാന്‍സ് ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുമായി മാര്‍ച്ച് 30-ന് വിപണിയിലെത്തി. 350 കോടിയാണ് സമാഹരണ ലക്ഷ്യം.

വായ്പ നല്‍കുന്നതില്‍ തൊണ്ണൂറ്റിയേഴ് ശതമാനവും സര്‍ണപ്പണയ വായ്പയാണെന്നതിനാല്‍ കൊശമറ്റം ഫിനാന്‍സിന്റെ കടപ്പത്രങ്ങള്‍ക്ക് പതിവായി മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍നിന്നു ലഭിക്കാറുള്ളത്. ഇരുപത്തിരണ്ടാമത് കടപ്പത്ര സമാഹരണമാണിത്.

പൂര്‍ണമായും എ.എസ്.ബി.എ. ആസ്പദമാക്കി നടക്കുന്ന ഈ സമാഹരണത്തില്‍ നിക്ഷേപിക്കാന്‍ ഡിമാറ്റ് അക്കൗണ്ടും ബാങ്ക് അക്കൗണ്ടും മാത്രം മതിയാവും. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയും നിക്ഷേപിക്കാം.

രണ്ടുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നൂതന ബാങ്കിംഗ് സംവിധാനമായ യു.പി.ഐ.(Unified Payments Interface) ഐ.ഡി. മുഖേനയും നിക്ഷേപം നടത്താം. കടപ്പത്ര സമാഹരണങ്ങളിലൂടെ 4800 കോടിയിലധികം രൂപ കമ്പനി ഇതുവരെ സമാഹരിച്ചിട്ടുണ്ടെന്ന് കൊശമറ്റം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാത്യു കെ.ചെറിയാന്‍ അറിയിച്ചു.