എല്ലാവീട്ടിലും എസ്‌ഐപിയുമായി ആദിത്യ ബിര്‍ള സണ്‍ലൈഫ്

Posted on: June 16, 2023

കൊച്ചി : ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുക എന്ന വ്യക്തികളുടെ സ്വപ്നം സഫലീകരിക്കാന്‍ ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്ച്വല്‍ ഫണ്ട് (എബിഎസ്എല്‍എംഎഫ്) എല്ലാ വീട്ടിലും എസ്ഐപി പദ്ധതിയാരംഭിച്ചു.

ഇന്ത്യയിലുടനീളമുള്ള എല്ലാ ശാഖകളിലും എബിഎസ്എല്‍എംഎഫ് ഈ പദ്ധതി ആരംഭിച്ചതായി ആദ്യത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡ് എംഡിയും സിഇഒയുമായ എ ബാലസുബ്ര്ഹമണ്യന്‍ പറഞ്ഞു.

ദീര്‍ഘകാലത്തേക്ക് എസ്ഐപികളില്‍ നിക്ഷേപിക്കുന്നതിലൂടെ സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയും എന്ന കാര്യം ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ വരാനിരിക്കുന്ന മാസങ്ങളില്‍ തങ്ങളുടെ ശക്തമായ ജനസമ്പര്‍ക്ക വിഭാഗം അവരിലേക്ക് എത്തിച്ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.