ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഫാര്‍മ & ഹെല്‍ത്ത് കെയര്‍ ഫണ്ടിന്റെ എന്‍.എഫ്.ഒ. ജൂണ്‍ 20 മുതല്‍ ജൂലൈ നാലു വരെ

Posted on: June 19, 2019

കൊച്ചി: ഫാര്‍മ, ആരോഗ്യ മേഖലകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഓഹരി അധിഷ്ഠിത പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ലൈഫ് ഫാര്‍മ & ഹെല്‍ത്ത് കെയര്‍ ഫണ്ടിന്റെ പ്രാരംഭ വില്‍പന ജൂണ്‍ 20 മുതല്‍ ജൂലൈ നാലു വരെ നടത്തും. ഇന്ത്യന്‍ ഔഷധ കമ്പനികള്‍, ആശുപത്രികള്‍, രോഗനിര്‍ണയ സ്ഥാപനങ്ങള്‍, ഗവേഷണ നിര്‍മാണ സേവനങ്ങള്‍, വെല്‍നെസ്, സ്‌പെഷാലിറ്റി കെമിക്കല്‍സ് തുടങ്ങിയ മേഖലകളിലാവും പദ്ധതി നിക്ഷേപം നടത്തുക.

ആയിരം രൂപയാണ് ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടിന്റെ ഈ പദ്ധതിയിലെ കുറഞ്ഞ നിക്ഷേപം. ഇന്ത്യന്‍ ഔഷധ കമ്പനികള്‍ 10-12 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 2030 ഓടെ നൂറു ബില്യണ്‍ ഡോളറിന്റെ വ്യവസായമായി മാറും എന്നാണ് കണക്കു കൂട്ടുന്നത്. ആരോഗ്യ ഇന്‍ഷൂറന്‍സ് രംഗത്തെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ‘ആയുഷ്മാന്‍ ഭാരത്’ പോലുള്ള പദ്ധതികള്‍ വഴിയുള്ള വര്‍ധിച്ചു വരുന്ന സര്‍ക്കാര്‍ ചെലവഴിക്കലും ഈ രംഗത്തു ഗുണമാകുമെന്നാണു സൂചിപ്പിക്കുന്നത്.

ഇപ്പോഴത്തെ ആകര്‍ഷകമായ മൂല്യ നിര്‍ണ്ണയവും വളര്‍ച്ചാ സാധ്യതകളും ഈ രംഗത്തെ നിക്ഷേപാവസരങ്ങളാണു സൂചിപ്പിക്കുന്നതെന്ന് ആദിത്യ ബിര്‍ള സണ്‍ ലൈഫ് അസറ്റ് മാനേജുമെന്റ് കമ്പനിയുടെ സി.ഇ.ഒ. എ. ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു. 20 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയുള്ള ആശുപത്രി, രോഗനിര്‍ണയ മേഖലയിലും പദ്ധതി നിക്ഷേപം നടത്തും.