ആദിത്യ ബിർള മ്യൂച്വൽഫണ്ട് ഓൺലൈൻ സെമിനാർ

Posted on: April 17, 2021

കോഴിക്കോട് : ആദിത്യ ബിര്‍ള മ്യൂച്വല്‍ ഫണ്ട് പ്രാഥമികവിപണിയില്‍ ഇറക്കുന്ന മള്‍ട്ടിക്യാപ് ഫണ്ടിനെക്കുറിച്ചുള്ള ഓണ്‍ലൈന്‍ നിക്ഷേപ ബോധവത്കരണ പരിപാടി ഇന്നു വൈകുന്നേരം നടക്കും.

ഏപ്രില്‍ 19 മുതല്‍ മേയ് മൂന്നുവരെയാണ് പത്തു രൂപ മുഖവിലയ്ക്ക് യൂണിറ്റുകള്‍ ലഭ്യമാവുക. ഈ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടിന്റെ 25 ശതമാനം വീതം ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, മോള്‍ ക്യാപ് വിഭാഗങ്ങളില്‍ വരുന്ന കമ്പനികളില്‍ നിക്ഷേപിക്കും.

തുടര്‍ന്നുള്ള 25 ശതമാനം ഫണ്ട് മാനേജരുടെ വിവേചനാധികാരത്തില്‍ മികച്ച കമ്പനികളുടെ ഓഹരികളിലും നിക്ഷേപിക്കും. വിപണി വിദഗ്ധരായ മഹേഷ് പാട്ടീലും ധാവല്‍ ഷായുമാണ് ഫണ്ട് മാനേജര്‍മാര്‍.

ഈ നിക്ഷേപ അവസരത്തെക്കുറിച്ചും അതിന്റെ വിപണി സാധ്യതകളെക്കുറിച്ചും ബോധവത്കരണം നല്കുന്നതിനും സംശയനിവാരണത്തിനുമായി ഇന്നു വൈകുന്നേരം ഈ രംഗത്തെ വിദഗ്ധര്‍ നടത്തുന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് 9746344844 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഫണ്ടിന്റെ കോഴിക്കോട് മ്യൂച്വല്‍ ഫണ്ട് ഡിസ്ട്രിബ്യൂട്ടര്‍ എം.എസ്.ബെന്നി അറിയിച്ചു.