ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് സെഞ്ച്വറി എസ്.ഐ.പി.യോടൊപ്പം 50 ലക്ഷം രൂപ വരെ പരിരക്ഷയും

Posted on: April 13, 2019

കൊച്ചി: പ്രമുഖ മ്യൂച്വല്‍ ഫണ്ടായ ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് അധിക ചെലവില്ലാതെ 50 ലക്ഷം രൂപ വരെ പരിരക്ഷ നല്‍കുന്ന സെഞ്ച്വറി എസ്.ഐ.പി. അവതരിപ്പിച്ചു. നേരത്തെ ഓഹരി അധിഷ്ഠിത പദ്ധതികള്‍ മാത്രം ലഭ്യമാക്കിയിരുന്ന സെഞ്ച്വറി എസ്.ഐ.പി. വഴി തെരഞ്ഞെടുത്ത ഡെറ്റ് പദ്ധതികളിലും നിക്ഷേപം നടത്താനാവും. നിക്ഷേപകര്‍ക്ക് വൈവിധ്യവല്ക്കരണവും ആസ്തികളുടെ സന്തുലനവും സാധ്യമാക്കുതാണ് ഈ നീക്കം.

നിക്ഷേപ കാലാവധി മുഴുവനും അല്ലെങ്കില്‍ അതിനു മുന്‍പ് 60 വയസ് എത്തുന്നതു വരെ ആയിരിക്കും ഈ പദ്ധതിയുടെ ഭാഗമായി നിക്ഷേപകന് ലഭിക്കുന്ന ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷ. 50 ലക്ഷം രൂപ വരെ എന്ന നിലയിയല്‍ സെഞ്ച്വറി എസ്.ഐ.പി.യുടെ പ്രതിമാസ തുകയുടെ നൂറിരട്ടി വരെയാണ് ഇങ്ങനെ പരിരക്ഷ ലഭിക്കുക. ആദ്യ മൂന്നു വര്‍ഷം തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നവര്‍ക്കാണിതു ലഭിക്കുക. കാലാവധി പൂര്‍ത്തിയാകുതിനു മുന്‍പ് പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കല്‍ നടത്തുന്നവര്‍ക്ക് ഇതിന് അര്‍ഹതയുണ്ടാകില്ല.

എസ്.ഐ.പി. പദ്ധതികള്‍ക്ക് പുതിയ മാനം നല്കുന്നതാണ് തങ്ങളുടെ സെഞ്ച്വറി എസ്.ഐ.പി. എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് സി.ഇ.ഒ. എ. ബാലസുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടി. നിക്ഷേപ അച്ചടക്കം വളര്‍ത്തുന്ന രീതിയില്‍ കൂടിയാണ് തങ്ങള്‍ ഇത് അവതരിപ്പിച്ചിരിക്കുന്നത്. ദീര്‍ഘകാലത്തേക്ക് നിക്ഷേപം തുടരാന്‍ പ്രേരിപ്പിക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

18 മുതല്‍ 51 വയസു വരെയുള്ളവര്‍ക്കാണ് സെഞ്ച്വറി എസ്.ഐ.പി.യില്‍ ചേരാന്‍ അര്‍ഹത.