ആദിത്യ ബിർള സൺ ലൈഫ് മ്യൂച്ച്വൽ ഫണ്ട് കരിയർ കൗൺസിലിംഗ് സംഘടിപ്പിച്ചു

Posted on: September 17, 2017

കൊച്ചി : ആദിത്യ ബിർള സൺ ലൈഫ് മ്യൂച്ച്വൽ ഫണ്ടിന്റെ നേതൃത്വത്തിൽ കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ലക്ഷ്യ എന്ന പേരിൽ ആലപ്പുഴയിൽ കരിയർ കൗൺസിലിംഗ് സംഘടിപ്പിച്ചു. മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്കായാണ് ലക്ഷ്യ സംഘടിപ്പിച്ചത്. കുട്ടികളിൽ ഉറങ്ങികിടക്കുന്ന അഭിരുചികൾ പുറത്തു കൊണ്ടു വരാനും ചെറു പ്രായത്തിൽ തന്നെ അവരുടെ തൊഴിൽ പരമായ കഴിവുകൾ മാതാപിതാക്കൾക്ക് തിരിച്ചറിയാനും വേണ്ടിയാണ് ലക്ഷ്യ സംഘടിപ്പിച്ചത്.

കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് അവരുടെ ഭാവി സുരക്ഷിതമാക്കാൻ രക്ഷിതാക്കളെ സാമ്പത്തികമായി പ്രാപ്തരാക്കുന്നതിനാണ് ആത്യന്തികമായി ലക്ഷ്യ സംഘടിപ്പിക്കുന്നതെന്ന് ആദിത്യ ബിർള സൺ ലൈഫ് മ്യൂച്ച്വൽ ഫണ്ട് സിഇഒ എ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു. മ്യൂച്ച്വൽ ഫണ്ടുകളും സിസ്റ്റമറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകളും എങ്ങനെയാണ് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് രക്ഷിതാക്കളെ സഹായിക്കുന്നതെന്ന അവബോധം രക്ഷിതാക്കളിൽ ഉണ്ടാക്കുകയും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദീർഘകാലാടിസ്ഥാനത്തിൽ ഇവയിൽ നടത്തുന്ന നിക്ഷേപം രക്ഷിതാക്കൾക്ക് ഏറെ ഗുണം ചെയ്യുമെന്നും അദേഹം അഭിപ്രായപ്പെട്ടു.