ബാല്‍ ഭവിഷ്യ യോജന ഫണ്ട് ഓഫര്‍ 5 വരെ

Posted on: January 31, 2019

കൊച്ചി : ആദിത്യ ബിര്‍ള സണ്‍ലൈഫ് മ്യൂചല്‍ ഫണ്ടിന്റെ പുതിയ ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ ബാല്‍ ഭവിഷ്യ യോജനയുടെ ന്യൂ ഫണ്ട് ഓഫര്‍ അഞ്ചിന് അവസാനിക്കും. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനായുള്ള ഈ പദ്ധതിയില്‍ കുറഞ്ഞത് 5 വര്‍ഷമോ കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതു വരെയോ തുടര്‍ന്ന ശേഷമേ നിക്ഷേപം പിന്‍വലിക്കാനാവൂ. വെല്‍ത്ത് സേവിംഗ്‌സ് എന്നീ രണ്ടു വിഭാഗങ്ങളുണ്ട്.