യൂണിയന്‍ ബാങ്ക്, യൂണിയന്‍ ഗോള്‍ഡ് ലോണ്‍ പോയിന്റുകള്‍ ആരംഭിച്ചു

Posted on: September 12, 2022

മുംബൈ : സ്വര്‍ണ വായ്പാ ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യൂണിയന്‍ ഓഫ് ഇന്ത്യ ഇന്ത്യ 705 പുതിയ ‘യൂണിയന്‍ ഗോള്‍ഡ് ലോണ്‍ പോയിന്റുകള്‍ ആരംഭിച്ചു. യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് രാജ്യത്തുടനീളം 1221 യൂണിയന്‍ ഗോള്‍ഡ് ലോണ്‍ പോയിന്റുകളുണ്ട്.

ഏറ്റവും കുറഞ്ഞ സമയത്തില്‍ സുരക്ഷിതവും തടസരഹിതവുമായ വായ്പാ രീതിയായ സ്വര്‍ണ വായ്പാ ബിസിനസ് അവസരം കൂടുതല്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ എ. മണിമേഖലൈ ഊന്നിപ്പറഞ്ഞു.

ഇതിനര്‍ഥം വേഗതയേറിയ ടേണ്‍ എറൗണ്ട് സമയത്ത് എളുപ്പമുള്ള വായ്പ എന്നാണ്. ഇന്ത്യന്‍ സമൂഹത്തിന് അവരുടെ സ്വര്‍ണാഭരണങ്ങളോട് വൈകാരിക മൂല്യങ്ങളുണ്ടെന്നും യുണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ ഉത്തര വാദിത്തമുള്ള ബാങ്കര്‍ എന്ന നിലയില്‍ ഉപയോക്താക്കളുടെ വിശ്വാസം നിലനിര്‍ത്താന്‍ വളരെയധി
കം ശ്രദ്ധിക്കുമെന്നും അവര്‍ പറഞ്ഞു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 2022 ജൂണ്‍ ക്വാര്‍ട്ടറില്‍ പുതിയസംരംഭത്തിന്റെ ഭാഗമായി പുതിയ സ്വര്‍ണ വായ്പാ വെര്‍ട്ടിക്കല്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

സ്വര്‍ണ വായ്പാ പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴില്‍ വിപണി വിഹിതം ടാപ്പ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം വിഭാവനം ചെയ്തിരിക്കുന്നത്. 2020ല്‍ബാങ്ക് അവരുടെ ആദ്യത്തെ സ്‌പെഷ്യലൈസ്ഡ്, സമര്‍പ്പിതശാഖകള്‍ ‘യൂണിയന്‍ ഗോള്‍ഡ്‌ലോണ്‍ പോയിന്റ്’ (യുജിഎല്‍പി)ആരംഭിച്ചു.