എയര്‍ടെല്‍ പേമെന്റ്സ് ബാങ്ക് ഡിജി ഗോള്‍ഡ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു

Posted on: May 17, 2021

കൊച്ചി : ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപത്തിനായി എയര്‍ടെല്‍ പേമെന്റ്സ് ബാങ്ക് ഡിജി ഗോള്‍ഡ്
എന്ന പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ഡിജിറ്റല്‍ സ്വര്‍ണദാതാക്കളായ സേഫ് ഗോള്‍ഡുമായി ചേര്‍
ന്നാണ് പുതിയ സംരംഭം.

എയര്‍ടെല്‍ പേമെന്റ്സ്് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ ക്ക് എയര്‍ടെല്‍ താങ്ക് ആപ്പ് ഉപയോഗിച്ച് ഡിജി ഗോള്‍ഡിലൂടെ 24കാരറ്റ് സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. ഉപഭോക്താക്കള്‍ വാങ്ങുന്ന സ്വര്‍ണം പ്രത്യേക ചാര്‍ജ് ഒന്നും കൂടാതെ സേഫ് ഗോള്‍ഡ് സൂക്ഷിക്കും. സ്വര്‍ണം എപ്പോള്‍ വേണമെങ്കിലും എയര്‍ടെല്‍ താക്‌സ് ആപ്പിലൂടെ വില്ക്കുകയും ചെയ്യാം.

നിക്ഷേപത്തിന് മിനിമം പരിധി ഇല്ല. ഉപഭോക്താവിന് ഏറ്റവും കുറഞ്ഞത് ഒരു രൂപ മുതല്‍ നിക്ഷേപിച്ചു തുടങ്ങാം.