ആധാര്‍ ബന്ധിത പേമെന്റ് സംവിധാനവുമായി എയര്‍ടെല്‍ പെമെന്റ്‌സ് ബാങ്ക്

Posted on: March 5, 2020

കൊച്ചി : എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക് രാജ്യത്തെ 2,50,000 ബാങ്കിംഗ് പോയിന്റുകളിലൂടെ ആധാര്‍ വഴിയുള്ള പേയ്‌മെന്റ് സംവിധാനം (എഇപിഎസ്) അവതരിപ്പിച്ചു. എഇപിഎസ് വഴി ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഏത് ബാങ്കിലെയും എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ ബാങ്കിംഗ് പോയിന്റുകളില്‍ പണമിടപാടു നടത്താം. ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ ഐഡി ഉപയോഗിച്ച് മൈക്രോ- എടിഎമ്മുകളില്‍ സാമ്പത്തിക ഇടപാടി നടത്താന്‍ എഇപിഎസ് അനുവദിക്കുന്നു.