പുതിയ സേവിംഗ്‌സ് അക്കൗണ്ടുമായി എയര്‍ടെല്‍ പേമെനന്റ്‌സ് ബാങ്ക്

Posted on: September 18, 2019

മുംബൈ : എയർടെൽ  പേമെനന്റ്‌സ്  ബാങ്ക് പ്രതിമാസ മിനിമം ബാലന്‍സ് 500 രൂപ നിലനിര്‍ത്തുകയും മാസത്തില്‍ ഒരു ഡെബിറ്റ് ഇടപാടെങ്കിലും നടത്തുകയും ചെയ്യുന്ന അക്കൗണ്ട് ഉടമകള്‍ക്ക് 5 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് നല്‍കുന്ന ഭറോസ അക്കൗണ്ടുമായി ആരംഭിച്ചു.

സര്‍ക്കാര്‍ സബ്‌സിഡികള്‍ ഈ അക്കൗണ്ടുകള്‍ വഴിയാക്കുകയോ കാഷ് ഡിപ്പോസിറ്റ് നടത്തുകയോ ചെയ്യുന്നവര്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകളുമുണ്ട്.

തുടക്കത്തില്‍ 2.5 ലക്ഷം ബാങ്കംഗ് പോയിന്റുകളില്‍ ഉത്പന്നം  ലഭ്യമാണ്. രാജ്യത്തുടനീളമുള്ള 6.5 ലക്ഷം എഇപിഎസ് ഔട്ട്‌ലെറ്റുകളിലൂടെ ഭറോസ സേവിംഗ്‌സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് പണം പിന്‍വലിക്കാനും ബാലന്‍സ് പരിശോധിക്കാനും മിനി സ്‌റ്റേറ്റ്മന്റെ ലഭ്യമാക്കാനും സാധിക്കുമെന്ന് എയര്‍ടെല്‍ പേമെനന്റ്‌സ്  ബാങ്ക് എംഡിയും സിഇഒയുമായ അനുബ്രത ബിശ്വാസ് പറഞ്ഞു.