എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ഭാരതി ആക്സ ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് കാര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നു

Posted on: November 11, 2020

 

ന്യൂഡല്‍ഹി: ഭാരതി ആക്സ (എഎക്സ്എ) ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ബൃഹത്തായ കാര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നു.

വാഹനത്തിന് അപകടമോ മോഷണം, ദുരന്തം തുടങ്ങിയവ മൂലമോ കുഴപ്പമെന്തെങ്കിലും സംഭവിച്ചാല്‍ സാമ്പത്തിക സംരക്ഷണം നല്‍കുന്നതാണ് സ്മാര്‍ട്ട് ഡ്രൈവ് പ്രൈവറ്റ് കാര്‍ ഇന്‍ഷുറന്‍സ്. കാര്‍ അപകടത്തില്‍ പരുക്കേല്‍ക്കുകയോ കുഴപ്പമുണ്ടാകുകയോ ചെയ്യുന്ന മറ്റു വ്യക്തിക്കോ വസ്തുവിനോ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു.

പോളിസി ഉടമയ്ക്ക് വ്യക്തിഗത അപകട കവറും ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. അപകടത്തില്‍ സ്ഥായിയായ അംഗവൈകല്യം സംഭവിക്കുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്താല്‍ കുടുംബത്തിന് സാമ്പത്തിക സംരക്ഷണം നല്‍കുന്നു.

എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അഞ്ചു മിനിറ്റുകൊണ്ട് പേപ്പര്‍ രഹിതമായി പോളിസി സ്വന്തമാക്കാം. മുന്‍കൂട്ടിയുള്ള പരിശോധന ആവശ്യമില്ല. ഉപഭോക്താവ് വാഹന വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതി. ഇന്‍ഷുറന്‍സ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇമെയില്‍ ഐഡിയിലും മൊബൈലിലും ലഭിക്കും.

പുതുക്കുന്ന വേളയില്‍ വരിക്കാരന് ഇഷ്ടമുള്ള കവറുകള്‍ ആഡ് ഓണ്‍ ചെയ്യാം. കവറിന്റെ മൂല്യം കുറയ്ക്കല്‍, ഉപയോഗപ്രദമായ ഉല്‍പ്പന്നങ്ങള്‍, നഷ്ടപ്പെടല്‍ അല്ലെങ്കില്‍ കാറിന്റെ റീപ്ലേസ്മെന്റ്, ബ്രേക്ക്ഡൗണായാല്‍ റോഡ് സൈഡ് അസിസ്റ്റന്‍സ്, എഞ്ചിനോ ഗിയര്‍ബോക്സിനോ തകരാര്‍, പോളിസി ഉടമയ്ക്ക് പരുക്കേറ്റാല്‍ മെഡിക്കല്‍ ചെലവ്, ആംബുലന്‍സ് ചെലവ് തുടങ്ങിയവയെല്ലാം ആഡ് ഓണില്‍പ്പെടുത്താം.
വരിക്കാരുടെ വിവിധങ്ങളായ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നതെന്നും മോട്ടോര്‍ ഇന്‍ഷുറന്‍സ് രാജ്യത്ത് അനിവാര്യമായതിനാല്‍ ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് ആവശ്യമാണ്, ഭാരതി ആക്സ ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ച് ബൃഹത്തായ കാര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നതില്‍ ആഹ്ളാദമുണ്ടെന്നും എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഗണേശ് അനന്തനാരായണന്‍ പറഞ്ഞു.

ഇന്‍ഷുറന്‍സ് പരിഹാരങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ ഉറ്റു നോക്കുന്നുവെന്നും എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്കുമായുള്ള സഹകരണവും ഉപഭോക്തൃ കേന്ദ്രീകൃതമായ നയങ്ങളുമായി നൂതനമായ മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളാണ് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നതെന്നും എയര്‍ടെലുമായുള്ള സഹകരണം ഉപഭോക്തൃ അടിത്തറ വളര്‍ത്തുന്നതിനും അവരെ സുരക്ഷിതരാക്കുന്നതിനും സഹായിക്കുമെന്നും ഭാരതി ആക്സ ജനറല്‍ ഇന്‍ഷുറന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ സഞ്ജീവ് ശ്രീനീവാസന്‍ പറഞ്ഞു.