എയർടെൽ ബാങ്കിൽ നിന്ന് കോവിഡ്19 ഇൻഷുറൻസ്

Posted on: April 9, 2020

കൊച്ചി : എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് ഭാരതി എന്റര്‍പ്രൈസസിന്റെ സംയുക്ത സംരംഭമായ ഭാരതി എ. എക്‌സ്. എ. ജനറള്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് രണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ അവതരിപ്പിച്ചു. ഒറ്റത്തവണ ആനുകൂല്യമായി 25,000 രൂപ ലഭിക്കുന്ന ഭാരതി എ. എക്‌സ്. എ. ഗ്രൂപ്പ് ഹെല്‍ത്ത് അഷ്വര്‍, 500 രൂപ മുതല്‍ ദിവസ ആനുകൂല്യം ലഭിക്കുന്ന ഗ്രൂപ്പ് ഹോസ്പിറ്റല്‍ കാഷ് എന്നിങ്ങനെയാണ് പ്ലാനുകള്‍. രണ്ടും കോവിഡ് – 19 ന് സംരക്ഷണം നല്‍കുന്നു. പോളിസി ഉടമ കോവിഡ് ടെസ്റ്റ് പോസിറ്റീവാകുകയും ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ സൈനിക / സ്ഥാപനത്തിലോ ക്വാറന്റൈനില്‍ ആകുകയും ചെയ്താല്‍ മുഴുവന്‍ തുകയും ലഭിക്കുന്നതാണ് ഹെല്‍ത്ത് അഷ്വര്‍ പോളിസി.