എല്‍ ആന്റ് ടി ഫിനാന്‍സ് കടപ്പത്രം വഴി 1500 കോടി രൂപ സമാഹരിക്കുന്നു

Posted on: December 14, 2019

കൊച്ചി: ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങള്‍ (എന്‍എസ്ഡി) വഴി എല്‍ ആന്റ് ടി ഫിനാന്‍സ് 1500 കോടി രൂപ സമാഹരിക്കുന്നു. 1000 രൂപ മുഖവിലയുള്ള സുരക്ഷിത എന്‍എസ്ഡികളാണ് വിപണിയിലിറക്കുന്നത്. ഡിസംബര്‍ 16ന് ആരംഭിക്കുന്ന എന്‍എസ്ഡി വിതരണം ഡിസംബര്‍ 24ന് അവസാനിക്കും.

500 കോടി രൂപയുടെ അടിസ്ഥാന വിതരണത്തോടെയുള്ള ഈ ഇഷ്യുവില്‍ 1000 കോടി രൂപയുടെ അധിക സമാഹരണത്തിനും വ്യവസ്ഥയുണ്ട്. 8.25 മുതല്‍ 8.65 ശതമാനം വരെ നിശ്ചിത വാര്‍ഷിക പലിശയാണ് കടപ്പത്രങ്ങള്‍ക്ക് ലഭിക്കുക. ക്രിസില്‍, കെയര്‍, ഇന്ത്യാ റേറ്റിങ് എന്നീ റേറ്റിങ് ഏജന്‍സികളുടെ ട്രിപ്പ്ള്‍ എ/ സ്റ്റേബ്ള്‍ റേറ്റിങ് ഉള്ള ഏറ്റവും സുരക്ഷിതമായ കടപ്പത്രങ്ങളാണിത്.

TAGS: L&T |