എല്‍ ആന്‍ഡ് ടി ഫിനാന്‍സ് മൂന്നാം ക്വാർട്ടറിൽ 591 കോടി രൂപ അറ്റാദായം

Posted on: January 18, 2020

കൊച്ചി :   നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ എല്‍ ആന്‍ഡ് ടി ഫിനാന്‍സ് ഹോൾഡിംഗ്‌സ്  2019 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 591 കോടി രൂപ അറ്റാദായം നേടി. സ്ഥിരമായ ലാഭവിഹിതം, സ്ഥിരതയുള്ള ആസ്തി നിലവാരം, കേന്ദ്രീകൃത ബിസിനസുകളിലെ വളര്‍ച്ച എന്നിവയുമായി കമ്പനി സുസ്ഥിരമായ സാമ്പത്തിക പ്രകടനത്തിന്റെ പാതയില്‍ തുടരുന്നുവെന്ന് ഫലം പറയുന്നു.

മൂന്നാം ക്വാർട്ടറിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള വരുമാനം 591 കോടി രൂപയാണ്. 2019 മൂന്നാം ക്വാർട്ടറിൽ  580 കോടിയായിരുന്നു. അവസാന ക്വാർട്ടറിൽ ആര്‍ഒഇ 16.51 ശതമാനമായിരുന്നു. പ്രീ-പ്രൊവിഷനിംഗ് പ്രവര്‍ത്തന ലാഭം 2020 മൂന്നാം പാദത്തില്‍ 1334 രൂപയായി. വാര്‍ഷിക വളര്‍ച്ച 12 ശതമാനം. വായ്പാ വളര്‍ച്ച മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനമാണ്.

223 ബ്രാഞ്ചുകളും 1,450മീറ്റിംഗ് കേന്ദ്രങ്ങളുമായി കമ്പനി 1.19 കോടി ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി  കമ്പനി ട്രിപ്പിള്‍ എ റേറ്റിംഗ് നിലനിര്‍ത്തുന്നു. ശക്തമായ ബിസിനസ് മോഡലായും നിലകൊള്ളുന്നു. ഓഹരി ഉടമകള്‍ക്ക് സുസ്ഥിര മൂല്യം നല്‍കുന്നു. 2020 അവസാന സാമ്പത്തിക ക്വാർട്ടറിൽ
ദീര്‍ഘകാല വായ്പയിലൂടെ 10,000 കോടി രൂപയാണ് ഉയര്‍ത്തിയത്. 2017 സാമ്പത്തിക വര്‍ഷത്തിനു ശേഷം ഏറ്റവും ഉയര്‍ന്ന ക്വാർട്ടർ  വായ്പയാണിത്.

ഗ്രാമീണ ഫിനാന്‍സ്, ഹൗസിംഗ് ഫിനാന്‍സ്, അടിസ്ഥാന സൗകര്യ ഫിനാന്‍സ് തുടങ്ങിയ വായ്പ ബിസിനസുകളില്‍ ശ്രദ്ധ ചെലുത്തിയ കമ്പനിയുടെ ബാലന്‍സ് ഷീറ്റ് ശക്തമായി തുടരുന്നു.
മാനേജ്മെന്റിനു കീഴിലുള്ള ശരാശരി ആസ്തികള്‍ 2020 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ക്വാർട്ടറിൽ  71,587 കോടി രൂപയായിരുന്നു. 2019ല്‍ ഇത്  69,080 കോടിയായിരുന്നു. വളര്‍ച്ച നാലു ശതമാനം. ട്രിപ്പിള്‍ എ ക്രെഡിറ്റ് റേറ്റിങ്ങും വിവേകപൂര്‍ണമായ ബിസിനസ് ശീലങ്ങളും കഴിഞ്ഞ വര്‍ഷം കമ്പനിയെ ശക്തിപ്പെടുത്തിയെന്നും കരുത്തുറ്റ ബിസിനസ് മോഡലും വൈവിധ്യമാര്‍ന്ന ഫണ്ടിങ് സ്രോതസും ആസ്തി നിലവാരത്തിലെ സ്ഥിരതയും തന്ത്രങ്ങളും ചേര്‍ന്നപ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചുവെന്ന് എല്‍ടിഎഫ്എച്ച് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ദിനനാഥ് ദുബാഷി പറഞ്ഞു.

TAGS: L&T |