എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് : 81 ശതമാനം അറ്റാദായ വര്‍ധന

Posted on: January 24, 2019

കൊച്ചി : എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍ സര്‍വീസസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ക്വാര്‍ട്ടറില്‍ 81 ശതമാനം വര്‍ധനവോടെ 580 കോടി രൂപ അറ്റാദായമുണ്ടാക്കി. ലിക്വിഡിറ്റിയുടെ കാര്യത്തിലും പലിശ നിരക്കുകളുടെ കാര്യത്തിലും മികച്ച നിലയിലാണ് സ്ഥാപനം തുടരുന്നതെന്നും സാമ്പത്തിക ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗ്രാമീണ വായ്പകള്‍, ഭവന വായ്പകള്‍, വന്‍കിട വായ്പകള്‍ എന്നിവയില്‍ 23 ശതമാനം വളര്‍ച്ചയാണ് മൂന്നാം ക്വാര്‍ട്ടറില്‍ കൈവരിക്കാനായിട്ടുള്ളത്. 2018 ഡിസംബര്‍ അവസാനത്തിലെ കണക്കു പ്രകാരം ആകെ വായ്പകളുടെ 50 ശതമാനം ഗ്രാമീണ വായ്പകളും ഭവന വായ്പകളുമാണ്. മുന്‍ വര്‍ഷം ഇത് 41 ശതമാനമായിരുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ കമ്പനി 29,800 കോടി രൂപയുടെ ഫണ്ടാണ് ശേഖരിച്ചത്.

ചാഞ്ചാട്ടങ്ങള്‍ ഉള്ള സാഹചര്യങ്ങളിലും തങ്ങളുടെ വളര്‍ച്ച തുടരുന്നു എന്ന് ഉറപ്പാക്കാനായതായി ഇതേക്കുറിച്ചു പ്രതികരിച്ച എല്‍. ആന്‍ഡ് ടി. ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിംഗ്  ഡയറക്ടറും സി.ഇ.ഒ.യുമായ ദിനനാഥ് ദുഭാഷി ചൂണ്ടിക്കാട്ടി.