എല്‍ ആന്റ് ടി ഫിനാന്‍സ് എന്‍സിഡി ഇഷ്യൂ പ്രഖ്യാപിച്ചു

Posted on: April 11, 2019

കൊച്ചി: എല്‍ ആന്‍ഡ് ടി ഫിനാന്‍സ് എന്‍.സി.ഡി ഇഷ്യുവിന്റെ ട്രാന്‍ഷെ 2 പുറത്തിറക്കുന്നു. സുരക്ഷിതവും വീണ്ടെടുക്കാവുന്നതുമായ സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍-കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചറുകളാണ് 1000 രൂപ വീതം മുഖവിലയില്‍ പൊതുവിപണിയിലിറക്കുന്നത്.

ഏപ്രില്‍ 08, 2019-ന് ആരംഭിക്കുന്ന വില്പന ഏപ്രില്‍ 18, 2019-ല്‍ അവസാനിക്കുന്നു. ഐ.സി.ആര്‍.എ യുടെ റേറ്റിങ്ങ് പ്രകാരം എന്‍.സി.ഡി കള്‍ക്ക് എ.എ.എ (ട്രിപ്പിള്‍ എ) റേറ്റിങ്ങ് നല്കിയിട്ടുണ്ട്. ഈ ട്രാന്‍ഷെയില്‍, എല്ലാ കാലാവധിയിലും, ചില്ലറ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശാ നിരക്ക് സ്ഥാപന നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നതിലും കൂടുതലായിരിക്കും.

നിശ്ചിത പലിശാ നിരക്കുള്ള സെക്വേര്‍ഡ് എന്‍സിഡികള്‍, ഏഴ് വിവിധ ഓപ്ഷനുകള്‍ക്കു കീഴിലാണ് വിപണിയിലിറക്കുന്നത്. ഇഷ്യു വഴി ലഭിക്കുന്ന തുക കമ്പനിയുടെ നിലവിലെ കടബാധ്യതകള്‍ക്കും 25% വരെ പൊതുവായ കോര്‍പ്പറേറ്റ് ആവശ്യത്തിനായും ഉപയോഗിക്കുന്നതാണ്.

ട്രാന്‍ഷെ 2 പ്രോസ്‌പെക്ടസ് വഴി വാഗ്ദാനം ചെയ്യുന്ന സുരക്ഷിത എന്‍സിഡികള്‍ ബി എസ് ഇ, എന്‍എസ്ഇ എന്നിവയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്നവയാണ്. ട്രാന്‍ഷെ 2 ഇഷ്യുവിന് എന്‍ എസ് ഇ നിര്‍ദ്ദിഷ്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ചായിരിക്കും.

TAGS: L&T | L&T Finance |