എ എം നായിക്കിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ചു

Posted on: June 7, 2020

മുംബൈ : ലാർസൺ ആൻഡ് ട്യൂബ്രോ നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ എ എം നായിക്കിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ചു. ഈ വർഷം ഒക്‌ടോബർ ഒന്നു മുതൽ 2023 സെപ്റ്റംബർ 30 വരെയാണ് കാലാവധി. ജൂൺ അഞ്ചിന് ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

എ എം നായിക് 1965 ൽ ജൂണിയർ എൻജിനീയറായാണ് എൽ ആൻഡ് ടിയിൽ ചേർന്നത്. തുടർന്ന് ജനറൽ മാനേജർ, മാനേജിംഗ് ഡയറക്ടർ പദവികൾ വഹിച്ചു. 2003 ഡിസംബർ 29 മുതൽ 2012 വരെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി. 2017 ഒക്‌ടോബർ മുതൽ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനായി. പിന്നീട് നോൺ എക്‌സിക്യൂട്ടീവ് ചെയർമാനായി പ്രവർത്തിച്ചുവരികയായിരുന്നു.