കെ എഫ് സി വായ്പയ്ക്ക് ഇളവ്

Posted on: February 6, 2019

കൊച്ചി : കൂടുതല്‍ വായ്പ അനുവദിക്കാന്‍ ലക്ഷ്യമിട്ട് കെഎഫ്‌സി അപേക്ഷകളുടെ പ്രൊസസിംഗ് ഫീസില്‍ 50 ശതമാനം ഇളവ് മാര്‍ച്ച് 31 വരെ അനുവദിച്ചു. അതിവേഗത്തില്ഡ വായ്പ അനുവദിക്കാനുള്ള സംവിധാനവും മേഖലാ ഓഫീസുകളില്‍ ഏര്‍പ്പെടുത്തി.

സര്‍ക്കാര്‍ കരാറുകള്‍ക്ക് 20 കോടി വരെ വായ്പ അനുവദിക്കുന്നതാണ്. ഗ്യാരന്റിയും ബില്‍ ഡിസ്‌കൗണ്ടിംഗും ഉണ്ടായിരിക്കും. കരാര്‍ തുകയുടെ 80 ശതമാനം വരെ വായ്പ നല്‍കും. ഗ്യാരന്റി കമ്മീഷന്‍ 2 ശതമാനം മാത്രം. ബാങ്കുകളിലെ പോലെ സ്ഥിര നിക്ഷേപം ആവശ്യമില്ല. പലിശയുടെ അടിസ്ഥാന നിരക്ക് 9.5 ശതമാനം.