എംഎസ്എംഇകളെ പിന്തുണയ്ക്കാൻ കെഎഫ്‌സി വെബിനാർ 23 ന്

Posted on: June 19, 2020

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയിൽ ചെറുകിട – ഇടത്തരം സംരംഭകരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനും (കെഎസ്എസ്‌ഐഎ) ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസുമായി ചേർന്ന് 23 ന് വെബിനാർ സംഘടിപ്പിക്കുന്നു. രാവിലെ 10.30 ന് ആരംഭിക്കുന്ന വെബിനാറിൽ സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് അധ്യക്ഷതവഹിക്കും.

രാജേഷ് കുമാർ സിംഗ് ഐഎഎസ്, കെഎഫ്‌സി സിഎംഡി സഞ്ജയ് കൗൾ ഐഎഎസ്, എസ്. ആദികേശവൻ, സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി കൺവീനർ എൻ. അജിത് കൃഷ്ണ, കേരള ബാങ്ക് സിഇഒ പി.എസ്. രാജൻ, കെഎസ്എഫ്ഇ എംഡി സുബ്രഹ്മണ്യൻ വി.പി, കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ് എന്നിവർ വെബിനാറിൽ പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് 99956 63621 ഇമെയിൽ [email protected]