കെ എഫ് സി ബിസിനസ് കോണ്‍ക്ലേവ് 29 ന്

Posted on: May 16, 2019

തിരുവനന്തപുരം :  കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ബിസിനസ് കോണ്‍ക്ലേവ് 29 – ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യമന്ത്രി
തോമസ് ഐസക് അധ്യക്ഷത വഹിക്കും.

മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് വിതരണം. ഗോള്‍ഡ് കാര്‍ഡ് വിതരണം. കെ. എഫ്. സി.യുടെ 2018-19 ലെ പ്രവര്‍ത്തന ഫലപ്രഖ്യാപനം. സര്‍ക്കാര്‍ കരാറുകാര്‍ക്കുവേണ്ടി കെ എഫ് സി രൂപം നല്‍കിയ സോഫ്റ്റ്‌വേറിന്റെ ഉദ്ഘാടനം  എന്നിവ ഇതോടൊപ്പം നടക്കും.

സംസ്ഥാനത്തെ ഉത്പാദന-സേവന മേഖലകളിലെ മികച്ച സംരംഭകര്‍, മികച്ച വനിതാസംരംഭക, മികച്ച നവ സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. കെ.എഫ്.സി. 2018-19 സാമ്പത്തിക വര്‍ഷം 1640 കോടി രൂപയുടെ വായ്പാ അനുമതിയും 950 കോടി രൂപയുടെ വായ്പാ വിതരണവും നടത്തി.