കേരളം വാങ്ങുന്നത് പ്രതിമാസം രണ്ട് ലക്ഷം മൊബൈലുകൾ

Posted on: August 9, 2019

ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ മാർക്കറ്റുകളിൽ ഒന്നാണ് കേരളം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്മാർട്ട്‌ഫോൺ ഉപയോഗത്തിൽ കേരളം ബഹുദൂരം മുന്നിലാണ്. കേരളത്തിൽ ഫോൺ ഉപയോഗിക്കുന്ന 100 പേരിൽ 65 പേരും സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളാണ്.

കേരളത്തിലെ മൊബൈൽ വിപണിയെക്കുറിച്ച് കേരളത്തിലെ ഏറ്റവും വലിയ മൊബൈൽ റീട്ടെയ്‌ലറും മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. കെ. ഷാജിയുമായി നടത്തിയ അഭിമുഖം.

കേരളത്തിലെ മൊബൈൽ ഹാൻഡ്‌സെറ്റ് വിപണി ?

കേരളത്തിൽ പ്രതിമാസം രണ്ട് ലക്ഷം മൊബൈൽ ഹാൻഡ്‌സെറ്റുകളാണ് വിൽക്കപ്പെടുന്നത്. ഇതിൽ 40,000 ഹാൻഡ്‌സെറ്റുകൾ മൈജിയിലൂടെ മാത്രം വിറ്റഴിയുന്നു. അതായത് അഞ്ചിൽ ഒന്നു വില്പന മൈജിയുടെ സ്വന്തമാണ്.

കേരളത്തിൽ വിൽക്കപ്പെടുന്ന മൊബൈലുകളുടെ വില നിലവാരം ?

ശരാശരി 6000 – 15000 രൂപ നിരക്കിലുള്ള മൊബൈൽ ഹാൻഡ്‌സെറ്റുകൾക്കായിരുന്നു 2018 ൽ ഡിമാൻഡ്. സ്മാർട്ട്‌ഫോണുകളുടെ ഉപയോഗം വർധിച്ചതോടെ 2019 ൽ 10,000 -22,000 നിരക്കിലുള്ള ഫോണുകളാണ് വിൽക്കപ്പെടുന്നത്.

മൊബൈൽ ഫോൺ ഉപയോഗത്തിന്റെ കാലാവധി ?

ഫീച്ചർഫോണുകൾ മൂന്നും നാലും വർഷം ഉപയോഗിച്ചിരുന്നു. സ്മാർട്ട്‌ഫോണുകളുടെ കടന്നുവരവോടെ ഉപയോഗം രണ്ട് വർഷമായി ചുരുങ്ങി. ലൈഫ് സ്റ്റൈലിന്റെ ഭാഗമായതോടെ വർഷാവർഷം മൊബൈൽ ഫോൺ റീപ്ലേസ് ചെയ്യുന്നവരുമുണ്ട്.

കേരളത്തിലെ റീട്ടെയ്‌ലർമാർ ?

കേരളത്തിൽ അടുത്തകാലം വരെ 5.500 റീട്ടെയ്ൽ സ്റ്റോറുകളാണുണ്ടായിരുന്നത്. ലാഭം കുറഞ്ഞതോടെ പലരും മൊബൈൽ ഷോറൂമുകൾ നിർത്തി. ഇപ്പോൾ ഏകദേശം 3500 സ്‌റ്റോറുകളാണുള്ളത്. മൈജി ക്ക് മാത്രം കേരളത്തിൽ 75 റീട്ടെയ്ൽ ഷോപ്പുകളുണ്ട്. വൈകാതെ 25 പുതിയ ഷോറൂമുകൾ കൂടി മൈജി സംസ്ഥാനത്ത് തുറക്കും.

TAGS: A.K Shaji | Myg |