പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ച നടപടി സ്വാഗതാർഹമെന്ന് സിഎസ്ഇ

Posted on: June 21, 2016

CSE-Chandra-Bhushan-big

ന്യൂഡൽഹി : പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ച ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിട്ടി ഓഫ് ഇന്ത്യയുടെ നടപടിയെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് സ്വാഗതം ചെയ്തു. ലോകത്തിൽ പലയിടത്തും നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റിന് ഇതേവരെ ഇന്ത്യയിൽ വിലക്കില്ലായിരുന്നുവെന്ന് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്ര ഭൂഷൺ ചൂണ്ടിക്കാട്ടി. കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുവാണ് പൊട്ടാസ്യം ബ്രോമേറ്റ്.

2016 മെയ് മാസത്തിൽ സിഎസ്ഇ നടത്തിയ പഠനത്തിൽ ഡൽഹിയിൽ വിൽക്കുന്ന ബ്രെഡുകളിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബ്രെഡ് ഉത്പാദനത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം അയഡേറ്റും നിരോധിക്കേണ്ടതാണ്. ചില ഇനം തൈറോയ്ഡ് രോഗങ്ങൾക്ക് പൊട്ടാസ്യം അയഡേറ്റ് കാരണമായേക്കും. എഫ് എസ്എസ്എഐ വൈകാതെ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളണമെന്നും ചന്ദ്ര ഭൂഷൺ ആവശ്യപ്പെട്ടു.