കുറഞ്ഞ വാഹനമലിനീകരണം : കൊച്ചി അഞ്ചാമത്

Posted on: August 25, 2018

ന്യൂഡൽഹി : ഇന്ത്യയിലെ വാഹനമലിനീകരണം കുറഞ്ഞ നഗരങ്ങളുടെ ലിസ്റ്റിൽ കൊച്ചി അഞ്ചാമത്. ഭോപ്പാൽ ആണ് ഒന്നാമത്. വിജയവാഡ, ചണ്ഡിഗഡ്, ലക്‌നൗ എന്നീ നഗരങ്ങളാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ഡൽഹിയിലാണ് ഏറ്റവും കൂടുതൽ വാഹനമലിനീകരണമുള്ളത്.

വായുമലിനീകരണം, വാഹനങ്ങളുടെ ഇന്ധനക്ഷമത എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് പഠനം നടത്തിയത്. സിഎസ്ഇ എക്‌സിക്യൂട്ടീവ് ഡയറക് ടർ (റിസേർച്ച് ആൻഡ് അഡ്‌വോക്കസി) അനുമിത റോയ്ചൗധരിയുടെ നേതൃത്വത്തിലായിരുന്നു പഠനം.

ഭോപ്പാൽ, വിജയവാഡ, ചണ്ഡിഗഡ്, ലക്‌നൗ, കൊച്ചി, ജയ്പ്പൂർ, കോൽക്കത്ത, അഹമ്മദാബാദ്, പൂണെ, മുംബൈ, ഹൈദരാബാദ്, ബംഗലുരു, ചെന്നൈ, ഡൽഹി എന്നീ 14 മെട്രോനഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പഠനം.