സി എസ് ഇ ക്ക് ഇന്ദിരാഗാന്ധി പുരസ്‌കാരം

Posted on: November 20, 2018

ന്യൂഡൽഹി : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റിന് സമാധാനം, നിരായുധീകരണം, വികസനം എന്നിവയ്ക്കുള്ള 2018 ലെ ഇന്ദിരാഗാന്ധി പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരവികസനത്തിനും സി എസ് ഇ നൽകിവരുന്ന സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അധ്യക്ഷനായ ജൂറിയാണ് സി എസ് ഇ യെ അവാർഡിന് തെരഞ്ഞെടുത്തത്.

ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനത്തിൽ സി എസ് ഇ യുടെ പങ്ക് അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് സി എസ് ഇ ഡയറക്ടർ ജനറൽ സുനിത നാരായൺ പറഞ്ഞു.