ബ്ലൂ ജാവ വാഴയുമായി റൈസ് ആന്റ് ഷൈന്‍ ബയോടെക്

Posted on: April 11, 2024

കൊച്ചി : വ്യത്യസ്ത രുചിയും നിറവുമുള്ള വാഴപ്പഴം ലഭിക്കുന്ന വാഴയുമായി റൈസ് ആന്റ് ഷൈന്‍ ബയോടെക് ലിമിറ്റഡ്. വ്യാവസായിക അടിസ്ഥാനത്തില്‍ ഇന്ത്യയിലാദ്യമായി ബ്ലൂ ജാവ വാഴ കൃഷിചെയ്ത് വിളവെടുത്തിരിക്കുകയാണ് റൈസ് ആന്റ് ഷൈന്‍ ബയോടെക് സ്ഥാപകയും സിഎംഡിയുമായ ഡോ. ഭാഗ്യശ്രീ പി പാട്ടീലും സംഘവും.

ബ്ലൂ ജാവ വാഴപ്പഴം ഉയര്‍ന്ന തോതില്‍ പോഷകാംശങ്ങള്‍ അടങ്ങിയതും പേശികളുടെ വീണ്ടെടുക്കല്‍, രക്തത്തില്‍ മിതമായ തോതില്‍ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തല്‍, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കല്‍, ഉറക്ക കുറവ് അല്ലെങ്കില്‍ ഇന്‍സോമ്‌നിയ കുറയ്ക്കാന്‍ സഹായിക്കല്‍, ദഹനത്തെ സഹായിക്കല്‍, അര്‍ബുദം തടയല്‍, ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കല്‍ എന്നിങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളവയാണെന്ന് റൈസ് ആന്റ് ഷൈന്‍ ബയോടെക് അവകാശപ്പെടുന്നു. വാനില ഐസ്‌ക്രീമിന് സമാനമായ രുചിയുള്ളതിനാല്‍ വാനില വാഴപ്പഴം എന്നും ഇത് അറിയപ്പെടുന്നു.