അനിൽ അഗർവാൾ ഡയലോഗ് 2020 ന് തുടക്കമായി

Posted on: February 9, 2020

നിംലി (ആൽവാർ) : സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് സംഘടിപ്പിക്കുന്ന അനിൽ അഗർവാൾ ഡയലോഗ് 2020 ന് എഎഇടിഐ കാമ്പസിൽ തുടക്കമായി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനിൽ അഗൾവാൾ ഡയലോഗ് ഉദ്ഘാടനം ചെയ്തു. ഡൗൺ ടു എർത്ത് പ്രസിദ്ധീകരിക്കുന്ന സ്റ്റേറ്റ് ഓഫ് ഇന്ത്യ എൻവയേൺമെന്റ് റിപ്പോർട്ട് 2020 മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങിൽ സി എസ് ഇ ഡയറക്ടർ ജനറൽ സുനിത നാരായൺ, ഇന്ത്യ ടുഡെ ഗ്രൂപ്പ് എഡിറ്റോറിയൽ ഡയറക്ടർ രാജ് ചെങ്കപ്പ, സി എസ് ഇ സീനിയർ ഡയറക്ടർ സൗപർണോ ബാനർജി തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നാഷണൽ മീഡിയ കോൺക്ലേവിൽ രാജ്യത്തെമ്പാടു നിന്നുമായി നൂറോളം പത്രപ്രവർത്തകർ പങ്കെടുക്കുന്നുണ്ട്. കോൺക്ലേവ് 11 ന് സമാപിക്കും.

സി എസ് ഇ റിസേർച്ച് അസോസിയേറ്റ് സുകന്യ നായർ, എഎഇടിഐ ഡയറക്ടർ ഗീത കാവറാണ, വികാസ് ശർമ്മ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.