കണ്ണൂർ കണ്ടൽ പദ്ധതിക്ക് തുടക്കമായി

Posted on: May 23, 2016

WTI--Mangrove-Restoration-P

കണ്ണൂർ : അപ്പോളോ ടയേഴ്‌സും വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ചേർന്ന് നടപ്പാക്കുന്ന കണ്ണൂർ കണ്ടൽ പദ്ധതിക്ക് തുടക്കമായി. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗ്രാമത്തിലാണ് പദ്ധതിയുടെ ഹബ്.

കണ്ടലുകളെക്കുറിച്ചുള്ള ബോധവത്കരണം, ഓപ്പൺ എയർ ലബോറട്ടറി, കണ്ടൽ നേഴ്‌സറി തുടങ്ങിയ വിപുലമായ പദ്ധതികളാണ് കണ്ണൂർ കണ്ടൽ പദ്ധതിയിലുള്ളത്. രാജ്യാന്തര സന്നദ്ധത സംഘടനയായ വേൾഡ് ലാൻഡ് ട്രസ്റ്റാണ് പദ്ധതിയുടെ നോഡൽ ഏജൻസി.

ജൈവവൈവിധ്യം സംരംക്ഷിക്കേണ്ടത് അതീവ പ്രാധാന്യമുള്ള കാര്യമാണെന്ന് അപ്പോളോ ടയേഴ്‌സ് ഏഷ്യ-പസഫിക്, മിഡിൽഈസ്റ്റ് & ആഫ്രിക്ക പ്രസിഡന്റ് സതീഷ് ശർമ്മ പറഞ്ഞു. പരിസ്ഥിതി സംരംക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് അപ്പോളോയുടെ പരിസ്ഥിതി സംരക്ഷണ വിഭാഗമായ ഹാബിറ്റാറ്റ് അപ്പോളോ, വൈൽഡ് ലൈഫ് ട്രസ്റ്റുമായി സഹകരിക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ പരിസ്ഥിതിയും ഇന്ത്യയുടെ തീരങ്ങളും സംരക്ഷിക്കാനുള്ള നിർണായക ചുവടുവെപ്പായിരിക്കും കണ്ണൂർ കണ്ടൽ പദ്ധതിയെന്ന് വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ വിവേക് മേനോൻ പറഞ്ഞു.