നേതൃത്വ ഗുണം സ്ത്രീകൾക്ക് ജന്മസിദ്ധമായ കിട്ടിയത് ബീന ഐഎഎസ്

Posted on: November 21, 2019

കെ.എം.എ കൊച്ചിയിൽ സംഘടിപ്പിച്ച വനിതാ നേതൃത്വ സമ്മേളനം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു. ബിബു പുന്നൂരാൻ, ലക്ഷ്മി മേനോൻ, ജിബു പോൾ, എൽ. നിർമല തുടങ്ങിയവർ സമീപം.

കൊച്ചി : നേതൃത്വപാടവം സ്ത്രീകൾക്ക് ജന്മസിദ്ധമായി കിട്ടിയ കഴിവാണെന്നും ഉചിതമായ സമയത്തു കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സ്ത്രീകൾക്ക് സാധിക്കുമെന്നും കൊച്ചി തുറമുഖ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ എം. ബീന ഐഎഎസ്. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒൻപതാമത് വുമൺ ലീഡർഷിപ് സമ്മിറ്റ് 2019 ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു ഡോ. ബീന.

ജനനം മുതൽ ഓരോ സ്ത്രീയും മാനേജ്‌മെന്റ് മേഖലയിൽ കഴിവ് തെളിയിച്ചവർ വീടുകളിൽ അവർ പലവിധ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു.എല്ലാവരെയും കേൾക്കാനും ഉൾക്കൊള്ളാനും ചേർത്തു നിർത്തി മുൻ നിരയിലേക്ക് ഉയർത്താനും സ്ത്രീകൾക്ക് കഴിയും.എല്ലാ അഭിപ്രായങ്ങളും കേൾക്കാനും അവ ഉൾക്കൊള്ളാനും ദീർഘ ദൃഷ്ടിയോടെ കാര്യങ്ങൾ ചെയ്യാനും അവ നടപ്പിലാക്കാനും സ്ത്രീകൾക്ക് സാധിക്കും. കേരളത്തിൽ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകൾ ഏറെ മുന്നേറി എന്നത് സ്ത്രീ മുന്നേറ്റത്തിന് ഏറെ പ്രാധാന്യം നൽകി.കുടുംബശ്രീ പോലുള്ള പദ്ധതികൾ സ്ത്രീ മുന്നേറ്റത്തിൽ വലിയ പങ്കു വഹിച്ചു.ഇന്നത്തെ കാലത്ത് സ്ത്രീകൾ സമൂഹത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നവർ സാമൂഹിക വിഷയങ്ങളിൽ അവർ ഏറെ ശ്രദ്ധിക്കുന്നുവെന്നും പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ പറഞ്ഞു.

റിഅലൈനിങ് ലീഡർഷിപ് ഫോർ മില്ലെനിയൽ വർക് പ്ലെയിസ് എന്ന വിഷയത്തിൽ നടന്ന സമ്മിറ്റിൽ ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്ക് കൂടുതൽ പരിഗണന ലഭിക്കണം.ജോലിസ്ഥലങ്ങളിൽ അവർ അവഗണിക്കപ്പെടുന്നുവെന്നും എച്ച് ആർ നയങ്ങൾ മാറണമെന്നും ഇന്ത്യൻ എക്‌സ്പ്രസ് സി ഈ ഒ ലക്ഷ്മി മേനോൻ പറഞ്ഞു.പാലാരിവട്ടം റെനയ് കൊച്ചിനിൽ വച്ചു നടന്ന ചടങ്ങിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രെസിഡന്റ ജിബു പോൾ, ഡബ്ല്യു എം എഫ് ചെയർപേഴ്സൺ എൽ നിർമല, കേരള മാനേജ്‌മെന്റ് അസോസിയേഷൻ സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു. ഇതിനോടാനുബന്ധിച്ചു കൾച്ചറൽ ചേഞ്ചസ് ഫോർ ന്യു നോർമൽ എന്ന വിഷയത്തിൽ ചർച്ചയും നടന്നു. വെർക്കെന്നെർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ മീര ഹരിദാസ്, ഇന്ത്യ ഓപ്പറേഷൻസ് ഫുൾ കോണ്ടാക്ട് ജി എം ജോഫിൻ ജോസഫ്, റോയൽ എൻഫീൽഡ് ഡീലർ ഹിബ അലി മുബാറക്, സംവിധായിക റോഷ്‌നി ദിനകർ, ഫാഷൻ ഡിസൈനർ ശ്രീജിത് ജീവൻ,ഡബ്ല്യു എം എഫ് അംഗം രാജശ്രീ ഷേണായി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.