വോൾവോയുടെ ഐടി ബിസിനസ് എച്ച്‌സിഎൽ ഏറ്റെടുത്തു

Posted on: February 16, 2016

HCL--Volvo-IT-Deal-Big

ന്യൂഡൽഹി : വോൾവോ ഗ്രൂപ്പിന്റെ എക്‌സ്റ്റേണൽ ഐടി ബിസിനസ് എച്ച്‌സിഎൽ ടെക്‌നോളജീസ് ഏറ്റെടുത്തു. 138 മില്യൺ ഡോളറിന്റേതാണ് (895 കോടി രൂപ) ഇടപാട്.

ഇതോടെ 11 രാജ്യങ്ങളിൽ നിന്നായി 2,500 ജീവനക്കാരും 40 പുതിയ കസ്റ്റമേഴ്‌സും എച്ച്‌സിഎൽ പോർട്ട്‌ഫോളിയോയുടെ ഭാഗമാകും. ഇരു കമ്പനികളും തമ്മിൽ അഞ്ച് വർഷത്തെ ഔട്ട്‌സോഴ്‌സിംഗ് കരാറും ഒപ്പുവച്ചിട്ടുണ്ട്.