ഫോബ്‌സ് മിഡിൽ ഈസ്റ്റ് : മലയാളികളിൽ ഒന്നാമത് യൂസഫലി

Posted on: May 1, 2015

Yusaf-Ali-2015-big

ദുബായ് : പദ്മശ്രീ എം. എ. യൂസഫലി ഫോബ്‌സ് മിഡിൽ ഈസ്റ്റിന്റെ ടോപ് ഇന്ത്യൻ ലീഡേഴ്‌സ് ഇൻ അറബ് വേൾഡ് ലിസ്റ്റിൽ മലയാളികളിൽ ഒന്നാമത്. കമ്പനി ഉടമകൾ, എക്‌സിക്യൂട്ടീവുകൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. സ്റ്റാലിയൻ ഗ്രൂപ്പ് ചെയർമാൻ സുനിൽ വാസ് വാനിയാണ് കമ്പനിയുടമകളുടെ പട്ടികയിൽ ഒന്നാമത്. എം. എ. യൂസഫലിയാണ് രണ്ടാം സ്ഥാനത്ത്.

മുകേഷ് ജഗ്തിയാനി (ലാൻമാർക്ക് ഗ്രൂപ്പ്), ബി. ആർ. ഷെട്ടി (എൻഎംസി ഹെൽത്ത്‌കെയർ) രാജൻ കിലാചന്ദ് എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. മലയാളികളായ സണ്ണി വർക്കി (ജെംസ്), പിഎൻസി മേനോൻ (ശോഭ), രവി പിള്ള (ആർപി ഗ്രൂപ്പ്), ഡോ. ആസാദ് മൂപ്പൻ (ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ), കൊറത്ത് മുഹമ്മദ് (കെ.എം. ട്രേഡിംഗ്) എന്നിവരാണ് ആറു മുതൽ പത്തുവരെ സ്ഥാനങ്ങളിൽ.

ഡോ. ഷംഷീർ വയലിൽ (വിപിഎസ് ഹെൽത്ത്‌കെയർ), ജോയ് ആലൂക്കാസ്, ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ് തുടങ്ങിയവരും ഫോർബ്‌സ് മിഡിൽഈസ്റ്റ് ലിസ്റ്റിലുണ്ട്.