യൂസഫലിയെ ആദരിക്കാന്‍ 50 കുട്ടികള്‍ക്ക് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ

Posted on: January 2, 2024

അബുദാബി : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ 50 വര്‍ഷത്തെ യുഎഇ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ആദരമായി 50 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തുമെന്ന് സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു.

ഇന്ത്യ, യുഎഇ, ഒമാന്‍ എന്നിവിടങ്ങളിലെ ആശുപതികളിലായിരിക്കും ശസ്ത്രക്രിയ നടത്തുക.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കൊപ്പം സംഘര്‍ഷങ്ങള്‍ മൂലം ചികിത്സ കിട്ടാത്ത കുട്ടികളെയും പരിഗണിക്കും.