അഹമ്മദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ നിര്‍മിക്കുമെന്ന് എം.എ. യൂസഫലി

Posted on: January 13, 2024

അഹമ്മദാബാദ് : ഇന്ത്യ-യുഎഇ ബന്ധത്തിന്റെ നേര്‍ചിത്രമായി മാറിയവൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി വലിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഗുജറാത്തില്‍ 4000 കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തും. ഇതിന്റെ ഭാഗമായി അഹമ്മദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോ
പ്പിങ് മാള്‍ നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിവ്യക്തമാക്കി.

അത്യാധുനിക സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് അഹമ്മദാബാദ് ലുലു മാള്‍ ഉയരുക. ഇതിന് പുറമേ പഞ്ചനക്ഷത്രഹോട്ടലും അഹമ്മദാബാദില്‍ നിര്‍മിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി,ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവരുമായി ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.

 

 

TAGS: M A Yusaf Ali |