ആറൻമുള വിമാനത്താവളത്തിന് കേന്ദ്ര ഗവൺമെന്റിന്റെ പിന്തുണ

Posted on: April 24, 2015

Aranmula-Airport-Big

ന്യൂഡൽഹി : ആറൻമുള വിമാനത്താവളത്തിന് കേന്ദ്രഗവൺമെന്റ് അനുകൂല നിലപാട് സ്വീകരിച്ചു. കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാതപഠനവുമായി മുന്നോട്ടുപോകാമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കെജിഎസ് ഗ്രൂപ്പിന്റെ അപേക്ഷയിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടേതാണ് തീരുമാനം. ഭൂമി വിമാനത്താവളത്തിന് അനുകൂലമല്ലെന്ന വാദം സമിതി തള്ളി. പഠനത്തിനുശേഷം തുടർ നടപടികൾക്കായി വനംപരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കാമെന്നും സമിതി വ്യക്തമാക്കി.

കേന്ദ്ര വ്യോമയാനമന്ത്രാലയവും പദ്ധതിയെ പിന്തുണക്കുന്നുണ്ട്. വിമാനത്താവളത്തെ എതിർക്കുന്നർക്ക് അനുകൂലമായി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി പിന്നീട് സുപ്രീംകോടതി അംഗീകരിച്ചിരുന്നു.