ആറന്മുള വിമാനത്താവളം : കെജിഎസ് ഗ്രൂപ്പ് വീണ്ടും അപേക്ഷ നൽകി

Posted on: July 18, 2016

KGS-Project-Office-big

ന്യൂഡൽഹി : ആറന്മുള വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി തേടി കെജിഎസ് ഗ്രൂപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് വീണ്ടും അപേക്ഷ നൽകി. അപേക്ഷ ഈ മാസം 29 ന് പരിഗണിക്കും.

പദ്ധതിക്ക് നേരത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയരുന്നെങ്കിലും പഠനം നടത്തിയ ഏജൻസിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണൽ അനുമതി നിഷേധിച്ചിരുന്നു. യുഡിഎഫ് ഗവൺമെന്റ് വിമാനത്താവളത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.