11 കമ്പനികളുടെ പബ്ലിക്ക്ഇഷ്യുവിന് സെബി അനുമതി

Posted on: April 6, 2015

IPO-slug-big

മുംബൈ : കാത്ത്‌ലിക് സിറിയൻ ബാങ്ക് ഉൾപ്പടെ 11 കമ്പനികളുടെ ഇനീഷ്യൽ പബ്ലിക് ഓഫറിന് സെബി അനുമതി നൽകി. ഈ കമ്പനികളെല്ലാം കൂടി പ്രാഥമിക വിപണിയിൽ നിന്നും 5,010 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്.

മറ്റ് 11 കമ്പനികൾ സെബിക്ക് ഡ്രാഫ്റ്റ് ഡോക്യുമെന്റുകൾ സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ്. മൂലധനവിപണിയിൽ നിന്നും 3,602 കോടി സമാഹരിക്കാനാണ് ഈ കമ്പനികൾ ഒരുങ്ങുന്നത്.

2014-15 ൽ പ്രാഥമിക വിപണിയിൽ നിന്നും 2,769 കോടി രൂപയാണ് സമാഹരിക്കപ്പെട്ടത്. ഇന്നോക്‌സ് വിൻഡ്, ആഡ്‌ലാബ്‌സ് എന്റർടെയ്ൻമെന്റ്, ഓർടെൽ കമ്യൂണിക്കേഷൻസ് എന്നിവയാണ് ഏറ്റവും ഒടുവിൽ ഐപിഒ നടത്തിയത്.