കൊച്ചി മെട്രോയ്ക്ക് 1,170 കോടിയുടെ വായ്പ

Posted on: November 4, 2013

Kochi-metro-aകൊച്ചി മെട്രോയ്ക്കു കാനറാ ബാങ്ക് 1,170 കോടി രൂപ വായ്പ നൽകും. 10.8 ശതമാനമാണ് പലിശ. ഏഴു വർഷത്തെ മൊറട്ടോറിയം ഉൾപ്പടെ 20 വർഷമാണ് വായ്പയുടെ തിരിച്ചടവു കാലാവധി. ന്യൂഡൽഹിയിൽ ചേർന്ന കൊച്ചി മെട്രോ റെയിൽ ഡയറക്ടർബോർഡ് വായ്പ സ്വീകരിക്കാൻ തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 200 കോടി രൂപ നൽകും.

നേരത്തെ ഫ്രഞ്ചുവികസന ഏജൻസി കൊച്ചി മെട്രോയ്ക്കു 1,500 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ജപ്പാൻ ഇന്റർനാഷണൽ കോഓപറേഷൻ ഏജൻസിയും ധനസഹായം നൽകിയിരുന്നു,