യൂണിയൻ ബാങ്ക് 1,300 കോടി സമാഹരിക്കാൻ ഒരുങ്ങുന്നു

Posted on: March 22, 2015

Union-Bank-of-India-headoff

ഹൈദരബാദ് : യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 1,300 കോടി രൂപയുടെ മൂലധനസമാഹരണം നടത്തും. 2015-16 ലെ ആദ്യക്വാർട്ടറിൽ ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്‌മെന്റ് (ക്യുഐപി) നടത്താനാണ് യൂണിയൻ ബാങ്ക് ഒരുങ്ങുന്നത്. ക്യുഐപിക്ക് കേന്ദ്ര ഗവൺമെന്റിന്റെയും റിസർവ് ബാങ്കിന്റെയും അനുമതികൾ ലഭിച്ചതായി യുബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. സുബ്രഹ്മണ്യൻ പറഞ്ഞു. 4000 കോടി രൂപയുടെ ടയർ -1 മൂലധനവും സമാഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.