രാകേഷ് ജുൻജുൻവാലക്കെതിരേ സെബി അന്വേഷണം

Posted on: January 28, 2020

മുംബൈ : പ്രമുഖ ഓഹരി നിക്ഷേപകൻ രാകേഷ് ജുൻജുൻവാലക്കെതിരേ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ അന്വേഷണം. കംപ്യൂട്ടർ പരിശീലനസ്ഥാപനമായ ആപ്‌ടെക് ഓഹരികളിൽ 2016 ഫെബ്രുവരി – സെപ്റ്റംബർ കാലയളവിൽ ഇൻസൈഡർ ട്രേഡിംഗ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം.

ആപ്‌ടെക്കിന്റെ ഓഹരികൾ രാകേഷ് ജുൻജുൻവാലയുടെയും കുടുംബാംഗങ്ങളുടെയും നിയന്ത്രണത്തിലാണ്. ആപ്‌ടെക് ബോർഡ് അംഗങ്ങളും ജുൻജുൻവാലയുടെ കുടുംബാഗംങ്ങളും അന്വേഷണം നേരിടേണ്ടി വരും. ജുൻജുൻവാല 2005 ൽ 10 ശതമാനം ഓഹരികൾ വാങ്ങിക്കൊണ്ടാണ് ആപ്‌ടെക്കിൽ നിക്ഷേപം നടത്തിയത്. പിന്നീട് 2016 സെപ്റ്റംബറിൽ ആപ്‌ടെക്കിന്റെ 7,63,057 ഓഹരികൾ ജുൻജുൻവാലയുടെ സഹോദരനും ഭാര്യയും ചേർന്ന് വാങ്ങി. ഇതോടെ 24.224 ശതമാനം ഓഹരി പങ്കാളിത്തത്തോടെ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് നിയന്ത്രണം രാകേഷ് ജുൻജുൻവാലയുടെ കൈയിലായി.