2000 രൂപ നോട്ട് തപാല്‍ വഴി മാറ്റിയെടുക്കാമെന്ന് ആര്‍ബിഐ

Posted on: November 3, 2023

ന്യൂഡല്‍ഹി : 2000 രൂപനോട്ട് ഇനിയും മാറ്റിയെടുക്കാത്തവര്‍ക്ക് ആര്‍ബിഐ(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)
റീജനല്‍ ഓഫിസുകളിലേക്ക് അവ തപാലില്‍ അയയ്ക്കാം. അയയ്ക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടില്‍ തുക ക്രെഡിറ്റ് ചെയ്യും.

ആര്‍ബിഐ ഓഫിസുകളില്‍ നേരിട്ടെത്തി നോട്ട് മാറ്റിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു വേണ്ടിയാണു പുതിയ പദ്ധതി. ഇന്‍ഷുര്‍ചെയ്തു വേണം നോട്ടുകള്‍ അയയ്ക്കാന്‍. ഇത് സുരക്ഷിതമാണെന്നും ആര്‍ബിഐഅറിയിച്ചു. കേരളത്തില്‍ തിരുവനന്തപുരത്താണ് ആര്‍ബിഐ റീജനല്‍ ഓഫിസ്. ഇതിനു പുറമേ, നോട്ടുകള്‍ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സുരക്ഷിതമായ ടിഎല്‍ആര്‍ ഫോമും ആര്‍ബിഐഅവതരിപ്പിച്ചിട്ടുണ്ട്.

2016 നവംബറില്‍ പുറത്തിറക്കിയ 2000 രൂപ നോട്ട് കഴിഞ്ഞ മേയ് 19നാണ് ആര്‍ബിഐ പിന്‍വലിച്ചത്. ഇതി
നോടകം 97% നോട്ടുകളും തിരികെയെത്തി.

TAGS: RBI |