ഐസിആര്‍ആര്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ

Posted on: September 9, 2023

ന്യൂഡല്‍ഹി : അധിക കരുതല്‍ ധന അനുപാതം (ഇന്‍ക്രിമെന്റല്‍ സിആര്‍ആര്‍) ഘട്ടം ഘട്ടമായി
നിര്‍ത്തലാക്കുമെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ അറിയിച്ചു. ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഈ തീരുമാനം.

കഴിഞ്ഞ ധനനയ അവലോകന യോഗത്തില്‍ ഏര്‍പ്പെടുത്തിയ ഐസിആര്‍ആര്‍-ന്റെ 25 ശതമാനം സെപ്റ്റംബര്‍ 9നും മറ്റൊരു 25 ശതമാനം സെപ്റ്റംബര്‍ 23നും റിലീസ് ചെയ്യും. ബാക്കി 50 ശതമാനം ഐസിആര്‍ആര്‍ ഒക്‌റ്റോബര്‍ 7ന് റിലീസ് ചെയ്യുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ബാങ്കുകളിലെ ലിക്വിഡിറ്റി സാഹചര്യങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഐസിആര്‍ആര്‍ പ്രകാരം പിടിച്ചെടുക്കുന്ന തുക ഘട്ടംഘട്ടമായി ഒഴിവാക്കാന്‍ തീരുമാനിച്ചത്. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളും ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 മുതല്‍ 10 ശതമാനം ഐസിആര്‍ആര്‍ നിലനിര്‍ത്തണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഓഗസ്റ്റ് 10നാണ് തന്റെ ധനനയ പ്രസ്താവനയില്‍ പ്രഖ്യാപിച്ചത്.

TAGS: RBI |