രൂപ – റുപിയ ഇടപാടിന് ഇന്ത്യയും ഇന്തൊനീഷ്യയും തമ്മില്‍ ധാരണ

Posted on: March 8, 2024

ന്യൂഡല്‍ഹി : ഇന്ത്യയും ഇന്തൊനീഷ്യയും തമ്മില്‍ ഇന്ത്യന്‍ രൂപയിലും ഇന്തൊനീഷ്യന്‍ റുപിയ’യിലും ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്കും ബാങ്ക് ഇന്തൊനീഷ്യയും (ബിഐ)തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ളവ്യാപാരബന്ധം ഊട്ടിയുറപ്പിക്കാന്‍ നീക്കം സഹായിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

മുന്‍പ് ആര്‍ബിഐയുടെ ചട്ടംഅനുസരിച്ച് നേപ്പാള്‍, ഭൂട്ടാന്‍ഒഴികെയുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം ഡോളര്‍, പൗണ്ട്,യൂറോ, സ്റ്റെര്‍ലിംഗ്, യെന്‍ തുടങ്ങിയ കറന്‍സികളില്‍ ആകണമായിരുന്നു. 2022ല്‍ ഈ വ്യവസ്ഥ ആര്‍ബിഐ മാറ്റി.