ഏറ്റവും എക്‌സ്‌പെന്‍സീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചായി ബിഎസ്ഇ

Posted on: October 27, 2023

കൊച്ചി : വിലയേറിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായി ഇന്ത്യയുടെ ബിഎസ്ഇ (ബോംബെ ഓഹരി വിപണി). ഓഹരി വിപണിയില്‍ കമ്പനിയെന്ന നിലയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട സ്റ്റോക്ക് എക്‌സ്‌ചേഞ്ചുക
ളുടെ പട്ടികയിലാണ് ഈ നേട്ടം. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിന്റെ ഒരു വര്‍ഷ പിഇ റേഷ്യോ 44.17 മടങ്ങാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ജാപ്പനീസ് എക്‌സ്‌ചേഞ്ചിന്റേത് 27.84 മടങ്ങും ലണ്ടന്‍സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റേത് 22.87 മടങ്ങു
മാണ്. അമേരിക്കയുടെ നാസ്ഡാക്കിന്റേത് 17.51 മടങ്ങാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ബിഎസ്ഇയുടെ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയ നേട്ടം 262 ശതമാനമാണ്. ഇതോടൊപ്പം ട്രാന്‍സാക്ഷന്‍ ഫീസുകളിലുണ്ടായ വര്‍ധനയും ബിഎസ്ഇയുടെ പ്രൈസ്-ടു-ഏണിംഗ്‌സ് അനുപാതം ഒരു വര്‍ഷത്തിനിടെ 48.31 മടങ്ങായി വര്‍ധിക്കാനിടയാക്കി. ഇതോടെയാണ് ഏറ്റവും എക്‌സ്‌പെന്‍സീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചായി ബിഎസ്ഇ മാറിയത്.

2022-23 സാമ്പത്തിക വര്‍ഷം 221 കോടി രൂപയുടെ ലാഭമാണ് ബിഎസ്ഇ നേടിയത്. ഏഷ്യയിലെ തന്നെ ആ
ദ്യ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ബിഎസ്ഇ.