വമ്പന്‍ റിഫൈനറി പദ്ധതിയുമായി ബിപിസിഎല്‍

Posted on: September 19, 2023


കൊച്ചി : നേരിട്ടും അല്ലാതെയും ഒരു ലക്ഷം പേര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്ന വമ്പന്‍ റിഫൈനറി പദ്ധതിയുമായി ബിപിസിഎല്‍. മധ്യപ്രദേശിലെ ബിന റിഫൈനറിയില്‍ 49,000 കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന പെട്രോകെമിക്കല്‍ പദ്ധതി സജ്ജമാകുന്നതോടെ രാജ്യത്തിനു പ്രതിവര്‍ഷം 20,000 രൂപയുടെ ഇറക്കുമതി ചെലവു ലാഭിക്കാന്‍ കഴിയുമെന്നാണു വിലയിരുത്തല്‍.

പദ്ധതി 5 വര്‍ഷത്തിനകം സജ്ജമാകുന്നതോടെ ബിന റിഫൈനറിയുടെ വാര്‍ഷിക ഉത്പാദന ശേഷി 78 ലക്ഷം ടണ്ണില്‍ നിന്ന് 1.1 കോടി ടണ്ണായി ഉയരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു കഴിഞ്ഞ ദിവസം പദ്ധതിക്കു തറക്കല്ലിട്ടത്. ചടങ്ങില്‍ ബിപിസിഎല്‍ സിഎംഡി ജി.കൃഷ്ണകുമാര്‍, റിഫൈനറീസ് ഡയറക്ടര്‍ സയ് ഖന്ന, കേന്ദ്ര പെട്രോളിയം സെക്രട്ടറി പങ്കജ് ജെയിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

TAGS: BPCL |