ബിപിസിഎല്‍ 11.20 കോടി ലാഭവിഹിതം കൈമാറി

Posted on: November 14, 2022

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) 11.20 കോടി രൂപ നല്‍കി. ഇതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ബിപിസിഎല്‍ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ കെ. അജിത്കുമാര്‍ മുഖ്യമന്ത്രി പി
ണറായി വിജയന് കൈമാറി.

ബിപിസിഎല്‍ ജനറല്‍ മാനേജര്‍ (പിആര്‍, അഡ്മിനിസ്‌ട്രേഷന്‍) ജോര്‍ജ് തോമസ്, എല്‍പിജി വിഭാഗം സ്റ്റേറ്റ് ഹെഡ് ബി, സെന്തില്‍കുമാര്‍, ടെറിട്ടറി മാനെജര്‍ രജത് ബന്‍സാല്‍, മാനെജര്‍ വിനോദ് ടി. മാത്യു എന്നിവര്‍ സംബന്ധിച്ചു.

ഇടക്കാല ലാഭവിഹിതമായി 18.66 കോടി രൂപ കൈമാറിയിരുന്നു. ബിപിസിഎല്ലില്‍ സംസ്ഥാന സര്‍ക്കാരിന് 1,86,66,666 ഓഹരികളുണ്ട്.

 

TAGS: BPCL |