ബിപിസിഎൽ കേരള സർക്കാരിന് 39.20 കോടി രൂപ ലാഭവിഹിതം കൈമാറി

Posted on: May 28, 2021

കൊച്ചി : 2020-21 സാമ്പത്തികവര്‍ഷത്തെ ബി.പി.സി.എ ല്ലിന്റ ഇടക്കാല ലാഭവിഹിതമായ 39.20 കോടി രൂപ കേരള സര്‍ക്കാരിന് കൈമാറി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ബി.പി.സി.എല്‍. കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്നയാണ് ചെക്ക് കൈമാറിയത്.

വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ബി.പി.സി.എല്‍. ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ.കെ. ഇളങ്കോവന്‍, ചീഫ് ജനറല്‍ മാനേജര്‍ കുര്യന്‍ പി. ആലപ്പാട്ട്, ജനറല്‍ മാനേജര്‍ ജോര്‍ജ് തോമസ്, മാനേജര്‍ വിനോദ് ടി. മാത്യു എന്നിവരും പങ്കെടുത്തു.

TAGS: BPCL |