കുട്ടികളിലെ മാനസിക വളര്‍ച്ചയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ടാറ്റാ സോള്‍ട്ടിന്റെ പുതിയ പ്രചാരണ പരിപാടി

Posted on: May 31, 2023

കൊച്ചി: കുട്ടികളിലെ സ്വാഭാവിക മാനസിക വളര്‍ച്ചയുടെ പ്രാധാന്യവും അവര്‍ക്ക് ആവശ്യമായ അയഡിന്‍ ലഭ്യമാക്കുന്നതിന്റെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയുള്ള പുതിയ പ്രചാരണ പരിപാടിക്കു ടാറ്റാ സോള്‍ട്ട് തുടക്കം കുറിച്ചു. ‘തേസ് ബെച്ചോ സേ ഹി തോ തേസ് ദേശ് ബന്‍താ ഹേ’ എന്ന പേരിലുള്ള ഈ കാമ്പെയിന്‍ രാഷ്ട്രത്തിന്റെ ആരോഗ്യം, രാഷ്ട്രത്തിന്റെ ഉപ്പ് എന്ന ബ്രാന്‍ഡിന്റെ അടിസ്ഥാന പ്രമേയത്തോട് ചേര്‍ന്നു നിന്നുള്ളതാണ്.

പരിചരണത്തില്‍ ശ്രദ്ധാലുവായ അമ്മ ഭക്ഷണ വേളയില്‍ മകളുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫിലിമാണ് ഈ കാമ്പെയിന്റെ മുഖ്യഭാഗം. തന്റെ മകളുടെ സയന്‍സ് പ്രൊജക്ട്, സ്‌കോളര്‍ഷിപ്പ്, കംപ്യൂട്ടര്‍ പരീക്ഷ, സ്‌കൂളിലെ മല്‍സരങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള തന്റെ ആശങ്കകള്‍ പങ്കുവെക്കുന്ന അവര്‍ക്ക് ആത്മവിശ്വാസമുള്ള മകളില്‍ നിന്നു ലഭിക്കുന്ന പ്രതികരണം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. തന്റെ പാചകത്തിനിടെ രുചികരമായി ടാറ്റാ ഉപ്പ് അതില്‍ ചേര്‍ക്കുന്നതും അതിനെ പോഷകത്തിന്റേയും കൃത്യമായ അളവിലെ അയഡിന്‍ ലഭ്യത വഴിയുള്ള മാനസിക കൃത്യതയുടേയും പ്രതീകമായും അവതരിപ്പിക്കുന്നുണ്ട്.

രാജ്യത്തിന്റെ ആരോഗ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന പ്രതിബദ്ധതയാണ് ടാറ്റാ സോള്‍ട്ടിനുള്ളതെന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ പാക്കേജ്ഡ് ഫൂഡ്‌സ് ഇന്ത്യ പ്രസിഡന്റ് ദീപിക ഭാന്‍ പറഞ്ഞു. കുട്ടികളുടെ മാനസിക വികാസത്തിന് കൃത്യമായ അളവിലെ അയഡിന്‍ ആവശ്യമാണെന്നു തങ്ങള്‍ മനസിലാക്കുന്നു. ടാറ്റാ സോള്‍ട്ടിന്റെ ഓരോ ബാഗിലും അതു ലഭ്യമാക്കുന്നു എന്നും ദീപിക ഭാന്‍ ചൂണ്ടിക്കാട്ടി.

ഓരോ തവണ ഉപയോഗിക്കുമ്പോഴും ആവശ്യമായ അളവില്‍ അയഡിന്‍ അതിലൂടെ ലഭിക്കുന്നു എന്നുറപ്പിക്കാനുള്ള ഉന്നത നിലവാരത്തിലുള്ള പ്രക്രിയയാണ് ടാറ്റാ സോള്‍ട്ട് നടത്തുന്നത്. ഇതിലൂടെ കൂട്ടികളുടെ മൊത്തത്തിലുളള വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുകയും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളിയാകുകയുമാണു ചെയ്യുന്നത്.

ഹൃദയസ്പര്‍ശിയായ ഈ സംഗീത ചിത്രം ഷേതഭ് വര്‍മയാണ് സംവിധാനം ചെയ്തത്. എക്‌സ്‌പ്രെസ്സോ സ്‌ക്രിപ്റ്റു ചെയ്യുകയും നോര്‍ത്ത് സൈഡ് ബ്രാന്‍ഡ് വര്‍ക്‌സ്, പ്രൈം ഫോകസ് ടെക്‌നോളജീസ് എന്നിവര്‍ അവതരിപ്പിക്കുകയും ചെയ്തു. ടിവി, ഡിജിറ്റല്‍, സാമൂഹ്യ മാധ്യമ ചാനലുകള്‍ എന്നിവിടങ്ങളില്‍ ഈ കാമ്പെയില്‍ അവതരിപ്പിക്കും.

ഡിജിറ്റല്‍ ഫിലിമിനായുള്ള ലിങ്ക്: https://www.youtube.com/watch?v=6AgiAzVz5ug

 

TAGS: Tata |