എല്‍ഐസിക്ക് 9544 കോടി ലാഭം

Posted on: August 16, 2023

കൊച്ചി : പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി) നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണ്‍ – ക്വാര്‍ട്ടറില്‍ 9543.71 കോടി രൂപ അറ്റാദായം നേടി. 98,363 കോടി രൂപയാണ് ഈ കാലയളവില്‍ ആകെ പ്രീമിയം വരുമാനം കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ ഇത് 18,352 കോടി രൂപയായിരുന്നു.

ആദ്യവര്‍ഷ പ്രീമിയം വരുമാനത്തില്‍ 61.42 ശതമാനം നേടി എല്‍ഐസി ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ വിപണിവിഹിതത്തില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. വ്യക്തിഗത വിഭാഗത്തില്‍ പുതിയ പ്രീമിയം വരുമാനം 10,462 കോടി രൂപയാണ്. ഒന്നാംക്വാര്‍ട്ടറില്‍ ആകെ 32,16,301 പോളിസികളാണ് വ്യക്തിഗതവിഭാഗത്തില്‍ വിറ്റത്.

2022 ജൂണ്‍ 30ന് അവസാനിച്ച് ത്രൈമാസത്തില്‍ 36,81,764 പോളിസിയായിരുന്നു. എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തിമൂല്യം 12.41 ശതമാനം വര്‍ധിച്ച് 46,11,066,52 കോടി രൂപയിലെത്തി.

TAGS: LIC |